Five reasons to watch Aadhi: Pranav Mohanlal is here, finally!
ലാലേട്ടൻ ആരാധകർ ഏറെ കാത്തിരുന്ന ദിവസമായിരുന്നു ജനുവരി 26. തങ്ങളുടെ പ്രിയപ്പെട്ട അപ്പുവിന്റെ ചിത്രം ആദി എത്തുന്ന ദിവസം. പ്രേക്ഷകരുടെ കാത്തിരിപ്പിനും പ്രതീക്ഷയും വെറുതേ ആയില്ല. ആരാധകർ ആഗ്രഹിച്ചിരുന്നതിനേക്കാലും കൂടുതൽ പ്രണവിന് കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്ആശാന്റെ ഗുസ്തി കണ്ട് കണ്ട് ആശാനോടായിരുന്നു ആരാധന. ആശാന്റെ മകന്‍ ആയതോണ്ട് സ്വല്പം ആരാധന തലയോടും തോന്നുന്നു''. മോഹന്‍ലാലിനെയും പ്രണവിനെയും ഉപമിക്കാനായി ഛോട്ടാ മുംബൈയിലെ ഈ തകർപ്പൻ ഡയലോഗാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പ്രണവിനെ ഒഴിച്ചാൽ ആദിയ്ക്ക് ജനപ്രീതി നേടി കൊടുക്കുന്ന മറ്റു ചില കാര്യങ്ങളുണ്ട്. അവ എന്താണെന്നും നോക്കാം ആദിയിലെ എടുത്തു പറയേണ്ട ഘടകം ജിത്തു ജോസഫ് തന്നെയാണ്. സംവിധായകൻ എന്ന നിലയിൽ ജിത്തു ജോസഫിന്റെ ഹിസ്റ്ററിയിൽ ഹിറ്റ് ചിത്രങ്ങൾ മാത്രമേയുള്ളു. മോഹൻ ലാലിനെ കേന്ദ്ര കഥപാത്രമാക്കിയുള്ള ദൃശ്യം, പൃഥ്വി രാജ് മൂവി മെമ്മറീസ്, പ്രേക്ഷകരെ ചിരിപ്പിച്ചു കൊന്ന ദീലീപ് ചിത്രം മൈ ബോസ് എന്നിവ ബോക്സ് ഓഫീസിൽ വൻ ഹിറ്റായിരുന്നു.പുലി മുരുകനിൽ ലാലേട്ടന്റെ പ്രതിനായകനായി എത്തിയ ഡാഡി ഗിരിജ എന്ന ജഗപതി ബാബുവാണ് ആദിയിലെ ഹൈലൈറ്റ്.